ശിവഗിരി: ഗുരുധർമ്മ പ്രചരണ സഭയുടെ മാതൃസഭയിലും, യുവജന സഭയിലും നിന്നായി ശിവഗിരി തീർത്ഥാടനത്തിന് 25 മുതൽ ഗുരു സേവകരായി ഇരുന്നൂറോളം സന്നദ്ധ പ്രവർത്തകർ ശിവഗിരിയിലെത്തും. ഇവർക്ക് വേണ്ട പ്രത്യേക പരിശീലനം 17 ന് ശിവഗിരിയിൽ നടക്കും. ആർമിയിൽ നിന്നും വിരമിച്ച വിദഗ്ദ്ധർ നേതൃത്വം നൽകും .

ബുക്സ്റ്റാൾ , ഇൻഫർമേഷൻ സെന്റർ , ആതുര സേവനം, സമാധി മണ്ഡപം, ഗുരുപൂജ ഹാളുകൾ എന്നിവിടങ്ങളിലെല്ലാം ഗുരു സേവകർ പ്രത്യേക യൂണിഫോമിൽ സേവന പ്രവർത്തനത്തിലുണ്ടാകും. ഇതാദ്യമായാണ് പ്രത്യേകം തിരഞ്ഞടുത്ത ഇരുന്നുറോളം പേർ സേവനങ്ങൾക്കായി ശിവഗിരിയിൽ ഒരുമിച്ചെത്തുന്നത്. സഭയുടെ നേതൃത്വത്തിൽ ഗുരു ദൃശ്യം എന്ന പേരിൽ ചിത്ര പ്രദർശനവും ഒരുക്കിയട്ടുണ്ട്. ഗുരു ഉപയോഗിച്ച ദിവ്യ വസ്തുക്കൾ, അപൂർവ്വ ചിത്രങ്ങൾ, സന്യസ്ഥ ഗൃഹസ്ഥ ശിഷ്യൻമാർ , ക്ഷേത്ര പ്രതിഷ്ഠകൾ, പ്രധാന സംഭവങ്ങൾ എന്നിവയെല്ലാം ചേർന്ന വിസ്മയക്കാഴ്ചയാണ് ഗുരുദൃശ്യം. ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ പത്തനംതിട്ട , വൈക്കം, ആലുവ എന്നിവിടങ്ങളിൽ നിന്നായി 3 ഔദോഗിക പദയാത്രകളും ശിവഗിരിയിൽ എത്തുമെന്ന് സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജോയിന്റ് : സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, രജിസ്ട്രാർ അഡ്വ. പി.എം. മധു , പി.ആർ.ഒ വി. കെ. ബിജു, യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ ,മാതൃസഭ ചെയർപേഴ്സൺ മണിയമ്മ ഗോപിനാഥ് എന്നിവർ അറിയിച്ചു.