കാട്ടാക്കട : വാഴിച്ചൽ കോവിൽവിള ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിലെ മണ്ഡലചിറപ്പ് മഹോത്സവം 23 മുതൽ 27 വരെ നടക്കും.ഉത്സവ ദിവസങ്ങളിൽ എല്ലാദിവസവും രാവിലെ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് അന്നദാനം, എല്ലാദിവസവും വൈകിട്ട് 6ന് അലങ്കാര ദീപാരാധന.24ന് വൈകിട്ട് 5ന് ഭജന. മൂന്നാം ഉത്സവദിവസം രാവിലെ 9ന് ദേവീമാഹാത്മ്യനാമ ജപാർച്ചന, വൈകിട്ട് വിദ്യാഗോപാല മന്ത്രാർച്ചന. 27ന് രാവിലെ 8ന് സമൂഹപൊങ്കാല, 12ന് സമൂഹസദ്യ, വൈകിട്ട് 5ന് ശനിദോഷ നിവാരണത്തിനായി സഹസ്ര നീരാഞ്ജനവും ശനീശ്വര പൂജയും.രാത്രി അത്താഴപൂജ തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കൽ.