
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂഇയർ ആഘോഷ ദിനങ്ങളിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യഷോപ്പുകളിലും വെയർഹൗസ് ഗോഡൗണുകളിലും ആവശ്യമായ മദ്യം സ്റ്റോക്കു ചെയ്യണമെന്നും എല്ലാത്തരം വൈനുകളുടെയും ലഭ്യത ഉറപ്പാക്കണമെന്നും മാനേജർമാർക്ക് ബെവ്കോ എം.ഡിയുടെ നിർദ്ദേശം. സ്റ്റോക്കുള്ള മദ്യത്തിന്റെ വിലവിവരപ്പട്ടിക ഷോപ്പുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. മദ്യക്കുപ്പികളുടെ പുറത്ത് സെക്യൂരിറ്റി ലേബൽ പതിച്ചിട്ടുണ്ടെന്നത് വെയർഹൗസ് മാനേജർമാർ ഉറപ്പാക്കണം.
ഷോപ്പുകളിലെ ഒരു ദിവസത്തെ ശരാശരി വിറ്റുവരവിന്റെ 0.1 ശതമാനം തുക ഷോപ്പുകളുടെ ക്രിസ്മസ് , ന്യൂ ഇയർ അലങ്കാരത്തിന് ചെലവിടാം. ഉപഭോക്താക്കളുടെ പരാതി പരമാവധി ഇല്ലാതാക്കാൻ ജീവനക്കാർ ശ്രമിക്കണമെന്നും
ഇക്കാലയളവിൽ മികച്ച പ്രകടനം നടത്തുന്ന ഷോപ്പുകൾക്കും ജീവനക്കാർക്കും പാരിതോഷികം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.