railway-station

തിരുവനന്തപുരം: രാജ്യത്ത് നല്ല ഭക്ഷണം കിട്ടുന്ന റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ളത് കേരളത്തിൽ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ പുതിയ റേറ്റിംഗിലാണിത്. രാജ്യത്ത് ഭക്ഷണശാലക ളുള്ള 7,349 റെയിൽവേ സ്റ്റേഷനുകളിൽ 114 എണ്ണമാണ് റേറ്റിംഗിൽ മുന്നിലെത്തിയത്. ഇതിൽ 21ഉം കേരളത്തിലാണ്. തിരുവനന്തപുരം, കൊല്ലം, പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂർ, പാലക്കാട് ജംഗ്ഷൻ, ചെങ്ങന്നൂർ, ഷൊർണൂർ ജംഗ്ഷൻ, തിരൂർ, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വർക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ സ്റ്റേഷനുകൾ.

ഉയർന്നനിലവാരമുള്ളതും പോഷകഗുണമുള്ളതുമായ സുരക്ഷിത ആഹാരം ശുചിത്വത്തോടെ നൽകുന്നതാണ് റേറ്റിംഗിന് അടിസ്ഥാനം. ഭക്ഷണം തയ്യാറാക്കുമ്പോ ഴും വിളമ്പുമ്പോഴും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. രണ്ടുവർഷമാണ് റേറ്റിംഗിന്റെ കാലാവധി.