obit

ചേർത്തല: വാദ്യകലാകാരൻ ചേർത്തല തെക്ക് പഞ്ചായത്ത് 11ാം വാർഡിൽ മായിത്തറ പെരുമ്പാട്ട് നികർത്തിൽ പുതുശേരി കേശവക്കുറുപ്പ് (76) നിര്യാതനായി. ചെണ്ടമേളം, പഞ്ചവാദ്യം,കളമെഴുത്ത്പാട്ട് എന്നിവയിൽ തെക്കൻ കേരളത്തിലെ അറിയപ്പെടുന്ന കലാകാരനായിരുന്നു. 1947ൽ പുതുശ്ശേരി ഗോവിന്ദ കുറുപ്പിന്റെയും അമ്മിണി അമ്മയുടെയും മകനായി ജനിച്ചു. പഠനത്തോടൊപ്പം കുലത്തൊഴിലായ ക്ഷേത്ര വാദ്യകലകൾ അഭ്യസിച്ചു. അമ്മാവനായ പുതുശേരി രാഘവകുറുപ്പ്, മരുത്തോർവട്ടം ചന്ദ്രശേഖരമാരാർ, വാരനാട് ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരുടെ ശിക്ഷണത്തിൽ പഞ്ചവാദ്യം, ചെണ്ടമേളം. കളമെഴുത്ത് പാട്ട് എന്നിവ അഭ്യസിച്ചു. വയലാർ കേരളാദിത്യപുരം ക്ഷേത്രത്തിലെ റിട്ട.ജീവനക്കാരനാണ്. മാരാരിക്കുളം ദേവസ്വത്തിന്റെ വാദ്യകലാനിപുണൻ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: വിജയകുമാർ, അജയകുമാർ.മരുമക്കൾ: ഷീജ,പ്രിയ.