
തിരുവനന്തപുരം: വിവിധ പിന്നാക്ക - പട്ടികജാതി - പട്ടികവർഗ -മതന്യൂനപക്ഷ സംഘടനാ നേതാക്കളുടെ നേതൃസംഗമം ദേശീയ പിന്നാക്ക സമുദായ യൂണിയൻ ദേശീയ സെക്രട്ടറി ജനറൽ ഗീതാ ചൗധരി പ്രസ് ക്ളബ്ബിൽ ഉദ്ഘാടനം ചെയ്തു.
കേരളം ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടത്തുകയും പുതിയ പിന്നാക്ക കമ്മിഷനെ നിയമിക്കുകയും വേണമെന്ന് നാഷണൽ യൂണിയൻ ഒഫ് ബാക്ക്‌വേർഡ് ക്ലാസസ് (എൻ.യു.ബി.സി) സംസ്ഥാന നേതൃസംഗമം കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ദേശീയ സീനിയർ വൈസ് പ്രസിഡന്റും സ്ഥാപക ജനറൽ സെക്രട്ടറിയുമായ എസ്.സുവർണകുമാർ അദ്ധ്യക്ഷനായി.ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ. കമലാ കണ്ണൻ (തമിഴ്‌നാട്), പുനലൂർ സലിം ഹാജി, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാധികായാദവ്, മീരാസേത്ത്, പ്രൊഫ.അബ്‌ദുൽ റഷീദ്, പുന്നാവൂർ അശോകൻ, ശ്രീരംഗനാഥ്, പി.ജി.ശിവബാബു. പ്രബോധ് എസ്.കണ്ടച്ചിറ എന്നിവർ സംസാരിച്ചു.
എൻ.യു.ബി.സി സംസ്ഥാന ഭാരവാഹികളായി പുന്നാവൂർ അശോകൻ (പ്രസിഡന്റ്), പ്രബോധ് എസ്.കണ്ടച്ചിറ (വർക്കിംഗ് പ്രസിഡന്റ്), ഡോ.എം.അബ്‌ദുൽ സലാം, പി.ജി.ശിവബാബു, നന്ദാവനം സുശീലൻ, ഫ്രാൻസിസ് സേവ്യർ, വിതുര റഷീദ്, ശ്രീരംഗനാഥ്, (വൈസ് പ്രസിഡന്റുമാർ), ഡോ.അബ്‌ദുൽ റഷീദ് (ജനറൽ സെക്രട്ടറി), തലശേരി സുധാകർജി, ഡി.കൃഷ്ണമൂർത്തി, വെട്ടുകാട് അശോകൻ, മണികണ്ഠൻ അഴിക്കൽ (സെക്രട്ടറിമാർ), കെ.എസ്.ശിവരാജൻ (ട്രഷറർ), അടൂർ എ.കെ.ശിവൻകുട്ടി (ചീഫ് കോ-ഓർഡിനേറ്റർ), രാജേഷ് മാരായമുട്ടം, സുനിതാ തങ്കച്ചൻ, ഷാഫി വള്ളക്കടവ്, പ്ലാവിള ജയറാം (കോ - ഓർഡിനേറ്റർമാർ) വിജയപ്രസാദ് (വനിതാ വിംഗ് പ്രസിഡന്റ്), പ്രസീതാ അഴിക്കോട് (സെക്രട്ടറി), എം.പി.അനിത (ജോയിന്റ് സെക്രട്ടറി), അഡ്വ. വേണു വാഴവിള (യൂത്ത് വിംഗ് പ്രസിഡന്റ് ), അഡ്വ.അനിൽകുമാർ ( സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. കെ.ബാലകൃഷ്‌ണൻ ജേർണലിസ്റ്റ് ഫൗണ്ടേഷൻ ട്രഷറർ കൂടിയായ എൻ.യു.ബി.സി വൈസ് പ്രസിഡന്റ് വിതുര റഷീദിനെ ആദരിച്ചു.