
റാന്നി : യുവതി പെരുന്തേനരുവിയിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ ഡി സി എൽ പടി കരിങ്ങമാവിൽ വീട്ടിൽ കെ.എസ്.അരവിന്ദ് (സുമേഷ് - 36)ആണ് പിടിയിലായത്.
ഇയാളുടെ ഭാര്യ കൊല്ലമുള ചാത്തൻതറ കരിങ്ങമാവിൽ ടെസ്സി (ജെനമോൾ - 31) ഒക്ടോബർ 30ന് ആറ്റിൽ ചാടി ജീവനൊടുക്കിയിരുന്നു. ഇതിനു കാരണം നിരന്തരമായ ഗാർഹിക പീഡനവും ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള വിരോധത്താലുള്ള പീഡനവുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്.
വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എ.എസ്.ഐ റോയ് ജോൺ, എസ്.സി.പി.ഓമാരായ അൻസാരി, ജോജി, മനോജ് കുമാർ, ശ്യാം മോഹൻ, സി.പി. ഓമാരായ ജോസൺ പി ജോൺ, അഞ്ജന എന്നിവരുമുണ്ടായിരുന്നു.