1

വിഴിഞ്ഞം: 23ന് വിഴിഞ്ഞത്ത് നടക്കുന്ന നവകേരള സദസിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിന് വെങ്ങാനൂർ ഡിവിഷൻ വാർഡിൽ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.വെങ്ങാനൂർ മഹാത്മാ അയ്യങ്കാളി സ്മാരകത്തിന് എതിർ വശത്തുള്ള ഗ്രൗണ്ടിലെ സംഘാടകസമിതി ഓഫീസ് കോവളം മണ്ഡലം സംഘാടക സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലറും വെങ്ങാനൂർ ഡിവിഷൻ സംഘാടക സമിതിയുടെ ചെയർമാനുമായ സിന്ധു വിജയൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സംഘാടക സമിതിയുടെ കൺവീനർ ഷീജാ മേരി,ഡിവിഷൻ സംഘാടക സമിതിയുടെ കൺവീനർ അഖില യു.വി,സി.കെ.സിന്ധുരാജൻ,വെങ്ങാനൂർ മോഹനൻ, ആർ.എസ്.ശ്രീകുമാർ,എ.ചന്ദ്രമോഹനൻ,പി.എസ്.ബൈജു,അനൂപ്,എസ്.കെ.വേണു എന്നിവർ പങ്കെടുത്തു.