
വെഞ്ഞാറമൂട് : പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ നടന്ന 52- മത് സംസ്ഥാന സ്കൂൾ നീന്തൽ മത്സരങ്ങളിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായി.721 പോയിന്റ് നേടിയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. 84 സ്വർണ്ണവും 64 വെള്ളിയും 51 വെങ്കലവും നേടിയാണ് തിരുവനന്തപുരം ജേതാക്കളായത്.99 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടിയ എറണാകുളത്തിന് 3 സ്വർണ്ണവും 14 വെള്ളിയും 20 വെങ്കലവുമാണുള്ളത്. 73 പോയിന്റ് നേടി മൂന്നാം സ്ഥാനം നേടിയ കോട്ടയത്തിന് 7 സ്വർണ്ണവും 6 വെള്ളിയും 10 വെങ്കലവുമാണുള്ളത്. അവസാന ദിനത്തിൽ 9 റെക്കോഡുകളാണ് പിറന്നത്.
ആൺ കുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ 50 മീറ്റർ ഫ്രീസ്റ്റയിലിൽ ബാലാജി എ കൃഷ്ണ (0:27:32 കൊല്ലം), സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ഭാഗ്യ കൃഷ് (1:29: 27, തിരുവനന്തപുരം), ജൂനിയർ ആൺകുട്ടികളുടെ 4x100 മീറ്റർ ഫ്രീ സെറ്റയിലിൽ തിരുവനന്തപുരം ( 3:58:53 ), ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ബട്ടർഫ്ലൈസ്ട്രോക്കിൽ വിദ്യ ലക്ഷ്മി (1:11: 78, തിരുവനന്തപുരം), ജൂനിയർ വനിതകളുടെ 4x100 മീറ്റർ ഫ്രീസ്റ്റയിൽ റിലേയിൽ (4:42:72 എറണാകുളം) സീനിയർ ആൺകുട്ടികളുടെ 50 മീറ്റർ ഫ്രീ സ്‌ട്രോക്കിൽ സ്മൃതി കേത് ( 0:24:74, തിരുവനന്തപുരം) സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ കെവിൻജിനു (1:07:37 കോട്ടയം) 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ ആദിത്യൻ എസ് നായർ ( 0:57:50 തിരുവനന്തപുരം) 400 മീറ്റർ വ്യക്തിഗത മെഡ് ലേയിൽ എസ് ആദർശ്(4:53:75 തിരുവനന്തപുരം)
ഫോട്ടോ: ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീം.