k-sudhakaran-and-chennith

തിരുവനന്തപുരം: ഭരണത്തലവനായ ഗവർണറെ ഭരണകക്ഷിക്കാർ തന്നെ നടുറോഡിൽ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാനത്തകർച്ചയിലേക്ക് കേരളത്തെ മുഖ്യന്ത്രി പിണറായി വിജയൻ കൂപ്പുകുത്തിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.

ഇതു ഗുരുതരമായ രാഷ്ട്രീയസംഭവമാണ്. പദവിയെക്കുറിച്ച് അറിയാത്ത ഭരണകൂടത്തിനു ഭരിക്കാൻ അവകാശമില്ല. എല്ലാ വിഷയത്തോടും വായ മൂടിക്കെട്ടുന്നതു പോലെ ഈ വിഷയത്തിൽ നിശബ്ദത പാലിക്കാതെ മുഖ്യമന്ത്രി അടിയന്തരമായി പ്രതികരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.പിണറായിയിലെ പഴയ ഗുണ്ടാ നേതാവല്ല വിജയൻ ഇപ്പോൾ. കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ ഔചിത്യത്തോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടുറോഡിൽ എസ്.എഫ്.ഐയുടെ ചാവേർ ആക്രമണം ഉണ്ടായതെന്നത് അതീവ ഗുരുതരമാണ്. പൊലീസ് ഗവർണറെ സംരക്ഷിക്കുന്നതിനു പകരം ആക്രമണം നടത്തിയ എസ്.എഫ്.ഐ ചാവേറുകളെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഇതിനു കൂട്ടു നിന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെ.എസ്.യുക്കാരെ സി.പി.എമ്മുകാരും പൊലീസും ചേർന്ന് മർദിച്ച് കള്ളക്കേസിൽ കുടുക്കിയപ്പോൾ മുഖ്യമന്ത്രി മൗനം പാലിച്ചതാണ് എസ്.എഫ്.ഐക്കാർക്ക് കരുത്ത് നൽകിയതെന്നും സുധാകരൻ പറഞ്ഞു.

 ഗ​വ​ർ​ണ​ർ​ക്ക് ​പോ​ലും പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​:​ ​ചെ​ന്നി​ത്തല

​സം​സ്ഥാ​ന​ത്തി​ന്റെ​ ​ഭ​ര​ണ​ത്ത​ല​വ​നാ​യ​ ​ഗ​വ​ർ​ണ​ർ​ക്ക് ​പോ​ലും​ ​പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത​ ​രീ​തി​യി​ൽ​ ​ക്ര​മ​സ​മാ​ധാ​നം​ ​ത​ക​ർ​ന്നു​വെ​ന്ന് ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​ഗു​ണ്ട​ക​ളെ​യും​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ​യും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​നി​ല​പാ​ടാ​ണ് ​നാ​ടി​നെ​ ​ഈ​ ​അ​വ​സ്ഥ​യി​ലെ​ത്തി​ച്ച​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​‍​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​ക്ക് ​ഗ​വ​ർ​ണ​റോ​ടു​ള്ള​ ​വൈ​രാ​ഗ്യം​ ​തീ​ർ​ക്കാ​ൻ​ ​സ്വ​ന്തം​ ​പാ​ർ​ട്ടി​യി​ലെ​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ​ ​ഇ​റ​ക്കി​യ​ത് ​ത​രം​ ​താ​ഴ്ന്ന​ ​ന​ട​പ​ടി​യാ​ണ്.​ ​ഗ​വ​ർ​ണ​ർ​ക്ക് ​പോ​ലും​ ​സു​ര​ക്ഷ​ ​ഒ​രു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​രീ​തി​യി​ൽ​ ​പൊ​ലീ​സ് ​വ​ന്ധീ​ക​രി​ക്ക​പ്പെ​ട്ടു.​ ​ഗ​വ​ർ​‌​ണ​ർ​ ​തെ​റ്റാ​യ​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്താ​ൽ​ ​അ​തി​നെ​ ​നേ​രി​ടു​ന്ന​തി​ന് ​വ്യ​വ​സ്ഥാ​പി​ത​ ​മാ​ർ​ഗ​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​തി​നു​ ​പ​ക​രം​ ​ഇ​ത്ത​രം​ ​നാ​ണം​ ​കെ​ട്ട​ ​രീ​തി​ ​സ്വീ​ക​രി​ക്കു​ന്ന​ത് ​ഒ​രു​ ​സ​ർ​ക്കാ​രി​നും​ ​ചേ​ർ​ന്ന​ത​ല്ല.​ ​സം​സ്ഥാ​നം​ ​ഭ​ര​ണ​സ്തം​ഭ​ത്തി​ന് ​പു​റ​മേ​ ​ക്ര​മ​സ​മാ​ധാ​ന​ ​നി​ല​യും​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്നു.​ ​പി​ണ​റാ​യി​യു​ടെ​ ​സു​ര​ക്ഷ​ ​ക്രി​മി​ന​ലു​ക​ൾ​ ​ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.​ ​ക്രി​മി​ന​ലു​ക​ളെ​ ​വ​ച്ച് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​മെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മോ​ഹം​ ​കൈ​യി​ൽ​ ​വ​ച്ചാ​ൽ​ ​മ​തി​യെ​ന്നും
ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.