
തിരുവനന്തപുരം: ഊരൂട്ടുകാല ഗവ.എം.ടി.എച്ച്.എസിൽ കാനറ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സോളാർ പ്ലാന്റ്, ജലശുദ്ധീകരണ സംവിധാനം, നവീകരിച്ച കമ്പ്യൂട്ടർ ലാബ് എന്നിവയുടെ സമർപ്പണം പൂർവവിദ്യാർത്ഥിയും ഇന്ത്യൻ ബാങ്ക് അഡിഷണൽ ചീഫ് വിജിലൻസ് ഓഫീസറുമായ ബൈജു കെ.സി നിർവഹിച്ചു. കാനറ ബാങ്ക് അസി.ജനറൽ മാനേജർ ബിനി വി.എസ്,നെയ്യാറ്റിൻകര ചീഫ് മാനേജർ അരുൺ സി.എസ്,1982 എസ്.എസ്.എൽ.സി ബാച്ച് പ്രതിനിധിയും മുൻ ട്രഷറി ഓഫീസറുമായ ജയകൃഷ്ണൻ ആശംസ നേർന്നു. പി.ടി.ഐ പ്രസിഡന്റ് ആന്റോ ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ സോണിലാൽ സ്വാഗതം പറഞ്ഞു.