kodavilakam-lp-school

പാറശാല: പ്രകൃതിയെ അറിയാൻ പ്രകൃതിയോടൊപ്പം എന്ന മുദ്രാവാക്യവുമായി പാറശാല കൊടവിളാകം ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി മലകയറ്റം സംഘടിപ്പിച്ചു.ലോക പർവത ദിനാചരണത്തിന്റെ ഭാഗമായി അതിർത്തിക്ക് സമീപം കന്യാകുമാരി ജില്ലയിലെ മലയടി മലയിലാണ് കുട്ടികൾക്കൊപ്പം അദ്ധ്യാപകരും രക്ഷകർത്താക്കളും മലകയറിയത്. എസ്.എം.സി ചെയർമാൻ ടി.കുമാർ,വൈസ് ചെയർമാൻ അർച്ചന,ബി.ആർ.സി ട്രെയിനർ ബീജ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ,അദ്ധ്യാപകരായ വിജയകുമാർ, സെലിൻ, പ്രിയ, സിമി, എസ്.എം.സി അംഗങ്ങളായ പ്രേംരാജ്,ശാലിനി,ശ്രീജ,സൗമ്യ,സുചിത്ര എന്നിവർ നേതൃത്വം നൽകി.