
തിരുവനന്തപുരം: തന്നെ മൂന്നിടത്ത് റോഡിൽ തടഞ്ഞത് ബില്ലുകളിൽ ഒപ്പിടുന്നതിലടക്കം സർക്കാരുമായുള്ള പോരിൽ പുതിയ ആയുധമായി ഗവർണർ ഉപയോഗിക്കും. സംഭവം ആസൂത്രിതമാണെന്നും ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും പേട്ടയിൽ കാറിൽ നിന്നിറങ്ങി നടുറോഡിൽ വച്ച് ഗവർണർ ആരോപിച്ചിരുന്നു. തന്നെ കായികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയേക്കും.
ഗവർണർ ഡൽഹിയിൽ, 18ന് തിരിച്ചെത്തും
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തി. വിവിധ സർവകലാശാലകളിൽ പ്രഭാഷണത്തിനുശേഷം അദ്ദേഹം 18ന് രാജ്ഭവനിൽ തിരിച്ചെത്തും.