
തിരുവനന്തപുരം: തനിക്കു നേരെയുണ്ടായ പ്രതിഷേധം തടയുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് ഡിജിപിയെ വിളിച്ചുവരുത്തി ഗവർണർ വിശദീകരണം തേടിയേക്കും. അതിക്രമം തടയുന്നതിൽ പൊലീസ് നിഷ്ക്രിയമായെന്ന് ഗവർണർ വിമർശിച്ചിരുന്നു. ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും സമരക്കാരെ നേരത്തേ നീക്കം ചെയ്യാത്തതടക്കം വിശദീകരിക്കാനാവും ഡിജിപിയോട് ഗവർണർ ആവശ്യപ്പെടുക. സംസ്ഥാനത്ത് അടിക്കടി രാഷ്ട്രീയ കൊലകളുണ്ടായപ്പോഴും ശബരിമല സ്ത്രീപ്രവേശന വിവാദക്കാലത്തും ഡിജിപിയെ ഗവർണറായിരുന്ന പി.സദാശിവം വിളിച്ചുവരുത്തിയിരുന്നു.