hi

വെഞ്ഞാറമൂട്: നവകേരള സദസിന്റെ ഭാഗമായി വാമനപുരം മണ്ഡലത്തിൽ വനിതാ സാംസ്‌കാരികോത്സവത്തിന് തുടക്കമായി. വാമനപുരം മണ്ഡലത്തിലെ 9 പഞ്ചാത്തുകളിലാണ് അരങ്ങ് എന്ന പേരിൽ വനിതാ കലോത്സവം നടക്കുന്നത്.തിരുവാതിര, ഒപ്പന, ലളിതഗാനം, ചലച്ചിത്രഗാനം, നാടൻ പാട്ട്, ദേശഭക്തിഗാനം എന്നി മത്സരങ്ങൾക്ക് പുറമെ നാളത്തെ കേരളം എന്ന വിഷയത്തിൽ ഉപന്യാസ രചനയും ഞാൻ കണ്ട വികസന കാഴ്ചകൾ എന്ന വിഷയത്തിൽ പോസ്റ്റർ ഡിസൈനിംഗും നടക്കും. പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമുകൾക്ക് 16,17,18 തീയതികളിൽ വെഞ്ഞാറമൂട്ടിൽ വച്ച് നടക്കുന്ന മണ്ഡലം തല മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയും.