കല്ലമ്പലം: ദേശീയപാതയിൽ ആഴാംകോണത്ത് സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കടുവയിൽ സ്വദേശി നവാസിനാണ് പരിക്കേറ്റത്. കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയിലേയ്ക്ക് അതേ ദിശയിൽ വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ കാലിന് പൊട്ടലുണ്ട്. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.