
കല്ലമ്പലം: ഊർജ്ജസംരക്ഷണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഊർജ്ജസംരക്ഷണ സാക്ഷരതാ റാലി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, വി.എച്ച്.എസ്.ഇ വിഭാഗം, എൻ.എസ്.എസ് സെൽ എന്നിവർ എനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കല്ലമ്പലം കെ.എസ്.ഇ.ബി സബ് എൻജിനീയർ ശ്രീജ.എ ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബി.സിന്ധു,എസ്.ഷിനാസ്,വാർഡ് അംഗം ഇ.വത്സല, പി.ടി.എ പ്രസിഡന്റ്, പ്രോഗ്രാം ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.