തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാർ അനാസ്ഥ കാണിക്കുവെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) നേതൃത്വത്തിൽ സെക്രട്ടേറിയറ്ര് ധർണ നടത്തി. സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിത്ത് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ബജ്രംഗ്‌ദൾ കേരള ഘടകം സംസ്ഥാന സംയോജക് അനൂപ് രാജ്, വി.എച്ച്.പി ജില്ലാസെക്രട്ടറി അജിത്ത് കുമാർ, സന്തോഷ് വക്കം,കെ. ജയകുമാർ, എം.കെ. അരവിന്ദൻ, എം. ഗോപാൽ,സുധി മംഗലത്തുകോണം എന്നിവർ സംസാരിച്ചു.