sndp-

ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിൽ സത്സംഗ സംഗമവും ഗുരു സന്ദേശ പഠന സദസും നടന്നു. ആശ്രമം ഒാഡിറ്റോറിയത്തിൽ എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.സഭവിള ശ്രീനാരായണാശ്രമം വനിത ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ മേഖലയിൽ ഗുരുവിന്റെ കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ ഡോ.സാജു കൗശിക് മുഖ്യ പ്രഭാഷണം നടത്തി. ഗുരു സന്ദേശ പഠന സദസിൽ എസ്.എൻ.ഡി.പി യോഗം വനിത സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഗുരുകൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും നിർവഹിച്ചു.ഡോ.ബി.സീരപാണിയുടെ ഗുരു സന്ദേശ പ്രഭാഷണവും നടന്നു.ഡോ.രമ പ്രിയദർശിനി, ഭക്തജന സമിതി ഭാരവാഹികളായ വിജയ അനിൽകുമാർ,അംബിളി അശോകൻ,വനിതാ സംഘം യൂണിയൻ സെക്രട്ടറി ഷീല സോമൻ, പ്രസിഡന്റ് ലതിക പ്രകാശ്, ഉദയകുമാരി വക്കം,നിമ്മി ശ്രീജിത്ത്, ഷീജ അജയൻ, ലക്ഷ്മി സായ്, ഷെർലി പ്രകാശ്, ശ്രീവേണി ശുശ്രുതൻ എസ്.എൻ.ഡി.പി ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ബൈജു തോന്നയ്ക്കൽ,പി.എസ്.ചന്ദ്രസേനൻ, യോഗം ഡയറക്ടർ അഴൂർ ബിജു, ആശ്രമം കാര്യദർശി ഡി. ജയതിലകൻ,യൂണിയൻ കൗൺസിലർമാരായ ഡി. ചിത്രാംഗദൻ, സി.കൃത്തിദാസ് എന്നിവർ പങ്കെടുത്തു.ആശ്രമാങ്കണത്തിലെ ദീപ പ്രതിഷ്ഠ സന്നിധിയിലും ഗുരുക്ഷേത്ര - ശ്രീസരസ്വതീ മണ്ഡപങ്ങളിലും നടന്ന പ്രത്യേക പൂജാവിധികളിൽ നൂറുക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.