ss

കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിനുശേഷം സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തൃശൂരിൽ ഉടൻ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ജനുവരിയിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ആണ്. .അതിനാൽ രണ്ടു ഷെഡ്യൂളുകളിലായാണ് ചിത്രീകരണം.

മറ്റൊരു ലൊക്കേഷൻ കൂടിയുണ്ട്.ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. പതിവു സുരേഷ് ഗോപി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ലോ ബഡ്ജറ്റിലാണ് ചിത്രം. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സുരേഷ് ഗോപി , ബിജു മേനോൻ ചിത്രമായ ഗരുഡന് ഛായാഗ്രഹണം നിർവഹിച്ചതും അജയ് ആണ്. ഇന്ദ്രജിത്ത്, നൈല ഉഷ , പ്രകാശ് രാജ്, ബാബുരാജ്, സരയു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിലൂടെയാണ് സംവിധായകനായി സനൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയായി സുരേഷ് ഗോപി ചിത്രം പ്ളാൻ ചെയ്തിരുന്നെങ്കിലും നടന്നില്ല. അതേസമയം രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണവും ജനുവരിയിൽ ആണ് പ്ളാൻ ചെയ്യുന്നത്.

ഷീലു എബ്രഹാം ആണ് നായിക. തമിഴ് നടൻ എസ്. ജെ സൂര്യ യുടെ മലയാള അരങ്ങേറ്റം കൂടിയാണ് .ആർഷ ചാന്ദിനി ബൈജു ആണ് മറ്റൊരു പ്രധാന താരം.അബാം മുവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് നിർമ്മാണം.അബാം മുവീസ് നിർമ്മിക്കുന്ന നാലു ചിത്രങ്ങളാണ് ഒരുങ്ങുന്നത്.