
ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് പി. ശ്രീനിവാസൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കുടുംബശ്രീയും കുഞ്ഞാടും പൂർത്തിയായി. ജാഫർ ഇടുക്കി, ഗിന്നസ് പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, ബെന്നി പീറ്റേഴ്സ്,സ്നേഹ ബാബു, സ്നേഹ ശ്രീകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ, സംഭാഷണം ശ്രീകുമാർ അറയ്ക്കൽ. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് നിർമ്മാണം.