arrest

തളിപ്പറമ്പ്: 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിന് 54 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. കൂവേരി തേറണ്ടിയിലെ പീടികവളപ്പിൽ ദിഗേഷിനെയാണ് (33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2020 മേയ് മാസം മുതൽ ജൂലായ് 31 വരെയുള്ള ദിവസങ്ങളിൽ നിരന്തരമായി പീഡിപ്പിച്ചതായാണ് പരാതി. ജൂലായ് 31നാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ തളിപ്പറമ്പ് സി.ഐ എൻ.കെ. സത്യനാഥനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.