ശിവഗിരി : ഡിസംബർ 22 മുതൽ 25 വരെ ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനം ധ്യാനയജ്ഞത്തിന്റെ പീതാംബര ദീക്ഷാചടങ്ങ് ഇന്ന്
വൈകിട്ട് 4 ന് മഹാസമാധിയിൽ നടക്കും.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ധ്യാനാചാര്യനുമായ സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയ സന്യാസി ശ്രേഷ്ഠർ പീതാംബര ദീക്ഷയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും.പീതാംബരദീക്ഷ സ്വീകരിച്ച് വ്രതമനുഷ്ഠിക്കുന്ന ഭക്തന്മാരെ പങ്കാളികളാക്കി ഗുരുദേവൻ രചിച്ച ഹോമമന്ത്രം ചൊല്ലി ശാന്തി ഹവന യജ്ഞം നടത്തും. ഭക്തജനങ്ങൾ ഇതൊരറിയിപ്പായി സ്വീകരിച്ച് വൈകുന്നേരം നാലിന് എത്തിച്ചേരണമെന്ന് ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദയും ചെയർമാൻ സുരേഷ് ബാബുവും അഭ്യർത്ഥിച്ചു.