p

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായി രൂപീകരിച്ച കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് നിയമന വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന്

പരാതി.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നടത്തിയിരുന്ന 20 സ്ഥാപനങ്ങളിലെ 588 തസ്തികളിലെ നിയമനം സുതാര്യമായി നടത്തുമെന്ന് പ്രഖ്യാപിച്ചാണ് അഞ്ച് മാസങ്ങൾക്ക് മുൻപ് റിക്രൂട്ട്മെന്റ് ബോർഡ് ആരംഭിച്ചത്.അതത് മേഖലയിൽ നൈപുണ്യമുള്ള ആളുകളെ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിൽ സ്വയം ഭരണാധികാരത്തോടെ പ്രവർത്തിക്കാനാണ് ബോർഡ് നടപ്പിൽ വരുത്തിയത്. എന്നാൽ ഓഫീസിന് ആവശ്യമായ നിയമനങ്ങൾ മാത്രമാണ് ഇതുവരെയും നടന്നത്. ഇതെല്ലാം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും..

പൊതുമേഖലാ സ്ഥാപങ്ങളിൽ ഒഴിവുള്ള. തസ്‌തികകൾ തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയിലൊന്നും വിജ്ഞാപനത്തിന് നടപടി ആരംഭിച്ചിട്ടില്ല. പി.എസ്.സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് ബോർഡിന് കീഴിലുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനാണ് പുതിയ ബോർഡ് രൂപീകരിച്ചത്.

ബോർഡിന് കീഴിൽ

20 സ്ഥാപനങ്ങൾ

കെ.എം.എം.എൽ,മലബാർ സിമന്റ്‌സ്,ട്രാവൻകൂർ -കൊച്ചിൻ കെമിക്കൽസ്, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്,
ട്രാവൻകൂർ സിമന്റ്‌സ്,കെ.സി.സി.പി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്‌സ്, സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള, ഓട്ടോകാസ്റ്റ്, കേരള ഓട്ടോമൊബൈൽസ്, മെറ്റൽ ഇൻഡസ്ട്രീസ്,
കെൽട്രോൺ, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ( ട്രാവൻകൂർ ),ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ,കേരള സ്മാൾ ഇന്ഡസ്ട്രീ ഡെവലപ്മെന്റ് കോർപ്പറേഷൻ, ഹാൻഡിക്രാഫ്റ്റ്‌സ് ഡെവലപ്മെന്റ് കോർപറേഷൻ, ഹാൻടെക്സ്, ട്രാക്കോ കേബിൾസ്,
കാഷ്യു ഡെവലപ്മെന്റ് കോർപറേഷൻ