
കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി ശ്രീജ റാണി കെ.പി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത.പി സ്വാഗതം പറഞ്ഞു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുളസീധരൻ.പി പ്രവർത്തന രേഖ അവതരിപ്പിച്ചു.ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ.ഡി നന്ദി പറഞ്ഞു.