mankoo

നെയ്യാറ്റിൻകര: റെയിൽവേ സ്റ്റേഷൻ വികസനം നടത്തുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവത്തനങ്ങളോട് അനുബന്ധിച്ച് നടക്കുന്ന മണ്ണ് നീക്കം ചെയ്യൽ വീട്ടുകാരുടെ വഴി തടസപ്പെടുത്തുന്നതായി പരാതി. അമൃത് ഭാരത് സ്റ്റേഷൻ നവീകരണത്തോടനുബന്ധിച്ച് പ്രവേശന റെയിൽവേ സ്റ്റേഷനിലേയ്ക്കുളള പ്രവേശന കവാടം,റോഡുകൾ,പാർക്കിംഗ് ഏരിയ തുടങ്ങിയവയുടെ നിർമ്മാണമാണ് നടക്കുന്നത്. ഇതോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളിലാണ് വീടിലേയ്ക്കുളള വഴികൾ തടസപ്പെടുത്തി മൺകൂനകൾ സൃഷ്ടിക്കുന്നത്.ഇത് സംബന്ധിച്ച് കരാർ ഏറ്റെടുത്തിട്ടുള്ള കോൺട്രാക്ടർമാരും അധികൃതരും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും വീടുകളിലേക്കുള്ള വഴികൾ സുഗമമാക്കണമെന്നും കൗൺസിലർ കൂട്ടപ്പന മഹേഷ് ആവശ്യപ്പെട്ടു.