hi

കിളിമാനൂർ:: കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കിളിമാനൂർ കാനറ ചരുവിള പുത്തൻവീട്ടിൽ ശിവകുമാർ (44) ആണ് മരിച്ചത് .സംസ്ഥാന പാതയിൽ കിളിമാനൂർ ഇരട്ടച്ചിറ പമ്പിനു മുന്നിൽ തിങ്കൾ രാത്രി 9 നായിരുന്നു അപകടം.ശിവകുമാറിന്റെ ബൈക്കിൽ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു . മരം മുറിപ്പ് തൊഴിലാളിയാണ്. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അമ്പിളി. മക്കൾ: രോഹിണി, രേഷ്മ.