
പാലോട്: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന പാത്ത് വേ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാമിന് പെരിങ്ങമ്മല ക്രസന്റ് ടി.ടി.ഐയിൽ തുടക്കമായി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.ക്രസന്റ് അക്കാഡമിക് ഡയറക്ടർ ഡോ.എം.ബഷീർ അദ്ധ്യക്ഷനായി.ഡോ.അബ്ദുൾ അയൂബ് മുഖ്യപ്രഭാഷണം നടത്തി.അരുൺകുമാർ, സുദാബീവി, ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.റായിഷ.എൻ.സ്വാഗതവും എം. യൂനുസ് കുഞ്ഞ് നന്ദിയും പറഞ്ഞു. ക്യാമ്പ് നാളെ സമാപിക്കും.