ആറ്റിങ്ങൽ: യുക്തിവാദി സംഘത്തിന്റെ ജില്ലാ സമ്മേളനം 17ന് ആറ്റിങ്ങലിൽ നടക്കും.പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ടി.എസ്.പ്രദീപിന്റെ അദ്ധ്യക്ഷതയിൽ എ.എം.റൈസ്, മുനിസിപ്പൽ ചെയർപേഴ്സൻ എസ്.കുമാരി,വക്കം സുകുമാരൻ,അഡ്വ.കെ.ആർ.രാജ്മോഹൻ,ഉദയകുമാർ തുടങ്ങിയവർ സംസാരിക്കും അജേഷ് മാധവൻ കോസ് മോസ് മനുഷ്യനും പ്രപഞ്ചവും എന്ന വിഷയത്തിൽ ശാസത്ര ക്ലാസെടുക്കും.വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദത്തെക്കുറിച്ച് എം.ടി.ഋഷികുമാറും യുക്തിവാദ സരണികൾ ഇനി എങ്ങോട്ട് എന്ന വിഷയത്തിൽ പ്രതീഷ്.ബിയും സംസാരിക്കും. വൈകിട്ട് 5ന്ക് സാംസ്കാരിക ജാഥയും കച്ചേരി ജംഗ്ഷനിൽ പൊതു സമ്മേളനവും നടക്കും.