വർക്കല: നവകേരള സദസ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി ഗോജു റിയു കരാട്ടെ സെന്ററിന്റെ ആഭിമുഖ്യത്തിൽ 17ന് ഉച്ചയ്ക്ക് 2ന് വർക്കല മുൻസിപ്പൽ പാർക്കിൽ നടക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പ് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം അലൻസിയർ മുഖ്യാതിഥിയായിരിക്കും.സംസ്ഥാന സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ് മെഡൽ ജേതാക്കളെ അനുമോദിക്കും.ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂളുകൾക്കും ക്ലബുകൾക്കും, താരങ്ങൾക്കും 15ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഗോജു റിയു കരാട്ടെ സെന്റർ മാനേജിംഗ് ഡയറക്ടറും മുഖ്യപരിശീലകനുമായ സെൻസെയ്.എസ്.വിജയൻ അറിയിച്ചു. ഫോൺ: 9895948804.