നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 'കിനാവ് -2023" വൃദ്ധജന കലാമേളയും മികവ് കായിക - കലാമത്സരങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വൈശാഖ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിലാൽ വി.ആർ സ്വാഗതം പറഞ്ഞു.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ, ബ്ലോക്ക് മെമ്പർമാരായ ബീന അജിത്,ശ്രീകുമാർ,വിജയൻ നായർ,സുഷ തുടങ്ങിയവർ സംസാരിച്ചു. നെടുമങ്ങാട് അഡീഷണൽ സി.ഡി.പി.ഒ ഉഷ സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു. നെടുമങ്ങാട് ബി.ഡി.ഒ സുരേഷ് കുമാർ നന്ദി പറഞ്ഞു.