hi

കിളിമാനൂർ:നീർത്തട സംരക്ഷണത്തിൽ മാതൃകയായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്.നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പിലാക്കുന്ന ഉറവ തേടി ഡിജിറ്റൽ മാപ്പിംഗ് പരിപാടിക്ക് തുടക്കമായി.നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉറവകളും നീർച്ചാലുകളും അടയാളപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ സൈമ.എസ് നിർവഹിച്ചു.

ശ്രീ ശങ്കര വിദ്യാപീഠം പ്രിൻസിപ്പൽ ഡോ.എസ്.ജോയ് സ്വാഗതം പറഞ്ഞു.നവകേരള കർമ്മ പദ്ധതി ജില്ലാ കോഓർഡിനേറ്റർ അശോക്.സി അദ്ധ്യക്ഷനായിരുന്നു.തൊഴിലുറപ്പ് ജില്ലാ എൻജിനീയർ ദിനേശ് പപ്പൻ,നവകേരളം റിസോഴ്സ്‌പേഴ്സൺ പ്രവീൺ.പി,അദ്ധ്യാപകരായ രാകേഷ്.ആർ,മണിരാജ്.പി എന്നിവർ പങ്കെടുത്തു.കരവാരം,പുളിമാത്ത് ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ ജി.ഐ.എസ് സർവേ വഴി നീർച്ചാലുകളെ മാപ്പ് ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചത്.തൊഴിലുറപ്പ് പദ്ധതിയുടെ അഗ്രിക്കൾച്ചർ എൻജിനീയർമാർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും, സർവേയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.