
പി.എസ്.സി 15 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള അഭിമുഖം മാറ്റമില്ലാതെ നടക്കും.
കായികക്ഷമതാ പരീക്ഷ
പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിംഗ്) (കാറ്റഗറി നമ്പർ 466/2021, 30/2021-എൻ.സി.എ മുസ്ലിം) തസ്തികയിലേക്ക് 18 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ കായികക്ഷമതാ പരീക്ഷ നടത്തും. ജില്ലാമാറ്റം/പരീക്ഷാകേന്ദ്രമാറ്റം എന്നിവ അനുവദിക്കില്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. പരീക്ഷയിൽ വിജയിക്കുന്നവർ അന്നു തന്നെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം.
അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി വകുപ്പിൽ ബോട്ട് കീപ്പർ (വിമുക്തഭടൻമാർ/ടെറിട്ടോറിയൽ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർ) (കാറ്റഗറി നമ്പർ 547/2019) തസ്തികയിലേക്ക് 20 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ ക്ലാർക്ക് കം ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 153/2022) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 18ന് രാവിലെ 10.30 ന് പി.എസ്.സി.ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ പേഴ്സണൽ ഓഫീസർ (കാറ്റഗറി നമ്പർ 147/2022) തസ്തികയിലേക്ക് 19നും കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 83/2021) തസ്തികയിലേക്ക് 21 നും രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 414/2022) തസ്തികയിലേക്ക് 20 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.