
ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും മലയാളത്തിൽ. ചിത്രീകരണത്തിന് എത്തിയ വിവരം വീഡിയോ പങ്കുവച്ച് സണ്ണി ലിയോൺ ആരാധകരെ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ജുവലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി വിളക്ക് തെളിക്കുന്നതും പ്രസംഗിക്കുന്നതുമാണ് വീഡിയോ.
സണ്ണിയെ കാണാൻ താരത്തിന്റെ മുഖമുള്ള ടീഷർട്ട് ധരിച്ച് ഒാടിവരുന്ന ഭീമൻ രഘുവിനെയും വീഡിയോയിൽ കാണാം. ഭീമൻ രഘു ഒാടിവരുന്ന ദൃശ്യം പകർത്തുന്ന ക്യാമറ ടീം അടക്കമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോൺ മലയാള സിനിമയിലേക്ക് എത്തുന്നത്. സണ്ണി നായികയായി രംഗീല എന്ന മലയാള ചിത്രം ചിത്രീകരണം ആരംഭിച്ചെങ്കിലും റിലീസായിട്ടില്ല.