ganaprakasanam

വർക്കല: നവകേരളസദസ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി നടന്ന സൈക്കിൾ റാലിയുടെ സമാപന യോഗവും മണ്ഡലത്തിന്റെ നവകേരളഗാന പ്രകാശനവും അഡ്വ.വി.ജോയി എം. എൽ.എ ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മുക്കടയിൽ നിന്ന് ആരംഭിച്ച റാലി ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ,ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലെനിൻ രാജ്‌ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്തു. സംസ്ഥാന രൂപീകരണത്തിന്റെ 67 വർഷങ്ങളുടെ ഓർമ്മ പുതുക്കി ഇലകമൺ,ചെമ്മരുതി ഗ്രാമപഞ്ചായത്തുകളിൽ നിന്ന് 67 പേർ റാലിയിൽ അണിനിരന്നു.ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി, തഹസിൽദാർ അജിത്ത് ജോയി, ലൈജു രാജ്, സാബു, കെ .ജി.ബെന്നി, സുശീലൻ, ജി.എസ് .സുനിൽ വി.സെൻസി, സരിത്കുമാർ, അഡ്വ.ബി.എസ്.ജോസ്,എൽ.എസ്.സുനിൽ എന്നിവർ പങ്കെടുത്തു.