
സബാഷ് ചന്ദ്രബോസിനുശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായകൻ വി.സി. അഭിലാഷും വീണ്ടും ഒരുമിക്കുന്നു. പാൻ ഇന്ത്യൻ സ്റ്റോറി എന്ന ചിത്രം രണ്ട് കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പുതുമുഖം വിസ്മയ ശശികുമാർ ആണ് നായിക. ധർമ്മജൻ ബോൾഗാട്ടി, രമ്യ സുരേഷ്, ഷൈലജ പി. അമ്പു , മാസ്റ്റർ ഡാവിഞ്ചി, പാർവണ ദാസ്, ഋതുപർണ, വിജയനുണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം എൽദോ ഐസക്. എഡിറ്റർ വിഷ്ണു വേണുഗോപാൽ, സംഗീതം ഭൂമി. അമേരിക്ക കേന്ദ്രമാക്കിയുള്ള മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനിയായ നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമാണ് . ഫഹദ് സിദ്ദിഖ് , ഫായസ് മുഹമ്മദ് എന്നിവരാണ് നിർമ്മാതാക്കൾ.ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അംഗീകാരം നേടി കൊടുത്ത ആളൊരുക്കമാണ് വി. സി അഭില ാഷിന്റെ ആദ്യ സംവിധാന സംരംഭം.