van

കാട്ടാക്കട:കാട്ടാക്കട തൂങ്ങാപാറയിൽ അയ്യപ്പസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ചെന്നൈ സ്വദേശികളായ പത്തംഗസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1ഓടെയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് കുറ്റാലത്തേക്ക് പോവുകയായിരുന്നു അയ്യപ്പഭക്തർ. കാട്ടാക്കടയിൽ നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന കാർ ദിശ തെറ്റി വരുന്നത് ശ്രദ്ധയിൽപ്പെട്ട അയ്യപ്പസംഘത്തിന്റെ വാഹനം നിയന്ത്രിക്കുന്നതിനിടയിലായിരുന്നു അപകടം. സ്വകാര്യ പുരയിടത്തിലെ തെങ്ങിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി.ആർക്കും പരിക്കില്ല.