തിരുവനന്തപുരം : കേരള സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി 28,29 തീയതികളിൽ ജില്ലയിൽ ദ്വിദിനസംഗമം സംഘടിപ്പിക്കും. 18നും 40 നുമിടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
ബയോഡേറ്റയോടൊപ്പം official.ksyc@gmail.com ലോ കേരള സംസ്ഥാന യുവജനകമ്മിഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ 22ന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471-2308630.