മലയിൻകീഴ് : നവ കേരളസദസിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ഒപ്പം ടീമും സംയുക്തമായി രാത്രി നടത്തം സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ അങ്കണവാടി പ്രവർത്തകർ പങ്കെടുത്തു.മലയിൻകീഴ് ജംഗ്ഷനിൽ ചേർന്ന യോഗം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ അദ്ധ്യക്ഷത വഹിച്ചു.മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി സ്വാഗതം പറഞ്ഞു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക,ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം എന്നിവർ സംസാരിച്ചു.