voter-card

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായി ജില്ലയിലെ വോട്ടർപട്ടിക തയ്യാറാക്കാനാരംഭിച്ചു.19 വരെ പേര് ചേർക്കാൻ അവസരമുണ്ട്.ജനുവരി അഞ്ചിന് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക നിരീക്ഷക ഡോ.ദിവ്യ എസ്. അയ്യർ ഇന്നലെ ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തി.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാഷ്ട്രീയ പ്രതിനിധികളുടെ യോഗവും വിളിച്ചു. ജില്ലാകളക്ടർ ജെറോമിക് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ 2730 ബൂത്തുകളുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ടർപട്ടിക തയ്യാറാക്കുക.