
കിളിമാനൂർ: പ്രവർത്തിച്ച എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്രയും അടയാളപ്പെടുത്തലുകളും രേഖപ്പെടുത്തി മന്നോട്ടുപോയ നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. കിളിമാനൂരിൽ സി.പി.ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ കാനം രാജേന്ദ്രൻ അനശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കന്മാരിൽ ഇരുത്തംവന്ന നേതാവാണ് കാനം രാജേന്ദ്രനെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗം അഡ്വ:എൻ.രാജൻ പറഞ്ഞു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ജി.എൽ.അജീഷ് അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം.റാഫി അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.എസ്.രാഹുൽരാജ്,സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം എ.എം.റൈസ്, സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ:തട്ടത്തുമല എസ്.ജയചന്ദ്രൻ, കോൺഗ്രസ് നേതാവ് എ.ഷിഹാബുദ്ദീൻ, ജനതാദൾ എസ്.ജില്ലാ സെക്രട്ടറി,വല്ലൂർ രാജീവ്, കോൺഗ്രസ് (എസ്) സംസ്ഥാന സമിതി അംഗം കിളിമാനൂർ പ്രസന്നൻ,പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ,സി.പി.ഐ കിളിമാനൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി.എസ്.റജി,സി.പി.എം പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.സത്യശീലൻ എന്നിവർ സംസാരിച്ചു.