തിരുവനന്തപുരം:സംസ്ഥാനത്ത് സ്വന്തം താമസ ആവശ്യത്തിന് ഉപയോഗിക്കുന്ന 645

ചതുരശ്ര അടി വരെ (60 ചതുരശ്ര മീറ്റർ)തറ വിസ്തീർണ്ണമുള്ള വീടുകൾക്ക് നികുതിയിൽ നിന്ന് ഒഴിവ് നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

.നിലവിൽ 320 ചതുരശ്രഅടി വരെയുള്ള(30ചതുരശ്രമീറ്റർ) വീടുകൾക്കായിരുന്നു നികുതിയൊഴിവ്.ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള വീടുകൾക്കാണ്

ഈ ആനുകൂല്യം.വാടക വീടുകൾക്ക് ഇത് ലഭിക്കില്ല. ഇളവ് ഫ്ളാറ്റുകൾക്കും ബാധകമല്ല.ഈ വർഷം ഏപ്രിൽ ഒന്നു മുതൽ കെട്ടിടങ്ങളുടെ വസ്തു നികുതി 5% വർദ്ധിപ്പിച്ചിരുന്നു.

കേരളത്തിലെ നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ വ്യവസ്ഥകൾക്ക് വിധേയമായി ക്രമവത്കരിക്കുന്നതിന് 2018ൽ ചട്ടം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ചട്ടപ്രകാരം 2017 ജുലായ് 31ന് മുൻപ് നിർമ്മാണം ആരംഭിച്ച കെട്ടിടങ്ങളാണ് ക്രമവത്കരിക്കാൻ സാധിക്കുന്നത്. ഇതു പ്രകാരം ക്രമവത്കരണ അപേക്ഷ നൽകാനുള്ള കാലപരിധി അവസാനിച്ചു. ഈ സാഹചര്യത്തിൽ അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകളടങ്ങിയ ചട്ടം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. 2019 നവംബർ 7ന് മുൻപ് നിർമ്മാണം ആരംഭിച്ച കെട്ടിടങ്ങൾ ക്രമവത്കരിക്കാനുള്ള നിയമ ഭേദഗതിക്ക് നിയമസഭ അംഗീകാരം നൽകിയിട്ടുണ്ട്. ചട്ടം പുറപ്പെടുവിക്കുന്നതോടെ അതിന്റെ പ്രയോജനവും ലഭിക്കും.

പ​ദ്ധ​തി​ ​വീ​ടു​ക​ൾ​ക്ക് ​ഗു​ണ​ക​ര​മാ​കു​മോ?

അറുപത് ​​​ച​​​തു​​​ര​​​ശ്ര​​​മീ​​​റ്റ​​​ർ​​​വ​​​രെ​​​യു​​​ള്ള​​​ ​​​(645​​​ ​​​സ്ക്വ​​​യ​​​ർ​​​ഫീ​​​റ്റ്)​​​ ​​​വീ​​​ടു​​​ക​​​ളെ​​​ ​​​വ​​​സ്തു​​​നി​​​കു​​​തി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് ​​​സർക്കാർ പ​​​ദ്ധ​​​തി​​​യി​ലെ ​​​വീ​​​ടു​​​ക​​​ൾ​​​ക്കുവേ​​​ണ്ടി​​​യാ​​​ണ്.​​​ 2019​​​ലെ​​​ ​​​കേ​​​ര​​​ള​​​ ​​​മു​​​നി​​​​സി​​​പ്പാ​​​ലി​​​റ്റി​​​ ​​​കെ​​​ട്ടി​​​ട​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​ ​​​ച​​​ട്ട​​​പ്ര​​​കാ​​​രം​​​ 66​​​ ​​​ച​​​തു​​​ര​​​ശ്ര​​​മീ​​​റ്റ​​​റി​​​ൽ​​​ ​​​(709.5​​​ ​​​സ്ക്വ​​​യ​​​ർ​​​ ​​​ഫീ​​​റ്റ്)​​​ ​​​ക​​​വി​​​യ​​​രു​​​തെ​​​ന്നാ​​​ണ് ​​​നി​​​ർ​​​ദ്ദേ​​​ശം.​​​ ​​​ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ​​​വീ​​​ട് ​​​നി​​​ർ​​​മ്മി​​​ച്ച​​​വ​​​ർ​​​ ​​​നി​​​ല​​​വി​​​ലെ​​​ ​​​ഇ​​​ള​​​വി​​​ന്റെ​​​ ​​​പ​​​രി​​​ധി​​​ക്ക് ​​​പു​​​റ​​​ത്താ​​​ണ്.​​​ ​​​പി.​​​എം.​​​എ.​​​വൈ,​​​ ​​​ലൈ​​​ഫ് ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ ​​​പ്ര​​​കാ​​​രം​​​ ​​​വച്ചവീ​​​ടു​​​കൾ​​​ 60​​​ ​​​ച​​​തു​​​ര​​​ശ്ര​​​മീ​​​റ്റ​​​റി​​​ന് മുകളി​ലാണ്.​​​ ​​​ഈ​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​​ ​​​പുതി​യ​​​ ​​​ഇ​​​ള​​​വ് ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ​​​ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ​​​എ​​​ങ്ങ​​​നെ​​​ ​​​ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന​​​തി​​​ൽ​​​ ​​​വ്യ​​​ക്ത​​​തയി​​​ല്ല.