
തിരുവനന്തപുരം: ക്രിസ്‌മസ് വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് കാര്യമായ വില വർദ്ധന ഉണ്ടാകാത്തതിൽ ആശ്വസിച്ച് ജനം. മണ്ഡലകാലമായതിനാൽ പച്ചക്കറിക്ക് നേരിയ വിലവർദ്ധനവുണ്ടായിരുന്നു. എന്നാൽ പലവ്യഞ്ജനങ്ങൾക്ക് വിലകൂടിയിട്ടില്ല. കഴിഞ്ഞ മാസത്തെ വിലയാണ് ഇപ്പോഴും തുടരുന്നത്. ചില ഇനങ്ങൾക്ക് മാത്രമാണ് വില വർദ്ധിച്ചത്. അതും ഒരു രൂപയിൽ താഴെ. ക്രിസ്മസിനോടനുബന്ധിച്ച് ഭീമമായ വിലവർദ്ധനവ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. സാധാരണ ഉത്സവ സീസണുകളിൽ വിലവർദ്ധനവ് നിയന്ത്രിക്കാനായി ക്രിസ്മസ് ഫെയറുകൾ തുടങ്ങാറുണ്ടെങ്കിലും ഇപ്രാവിശ്യം അതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.