പൂവാർ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വച്ച് യുവതിയെ ശല്യം ചെയ്തയാളെ പൊലീസ് പിടികൂടി. വിരാലി സ്വദേശി വിനോദിനെയാണ് (41) കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. തിരുവന്തപുരത്ത് നിന്ന് പൂവാറിലേക്ക് വന്ന ബസിൽ ബാലരാമപുരത്ത് നിന്നാണ് ഇയാൾ കയറിയത്. തുടർന്ന് യുവതിയുടെ സമീപത്തെത്തി ശല്യപ്പെടുത്തുകയും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറിയെന്നുമാണ് പരാതി. തുടർന്ന് ബസിലെ മറ്റ് യാത്രക്കാരും പ്രതികരിച്ചു. തുടർന്ന് കണ്ടക്ടർ കാഞ്ഞിരംകുളം പൊലീസിനെ വിവരറിയിച്ചു. പൊലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.