വിതുര: നവകേരളസദസിന്റെ ഭാഗമായി വിതുര ശിശുജനമൈത്രി പൊലീസ് സ്റ്റേഷന്റെയും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയടേയും നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ബോണക്കാട്ട് മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടക്കും.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്യും.വിതുര എസ്.എച്ച്.ഒ എസ്.അജയകുമാർ അദ്ധ്യക്ഷത വഹിക്കും.ബോണക്കാട് വാർഡ് മെമ്പർ വൽസല,വിതുര സ്റ്റേഷൻ പി.ആർ.ഒ വി.സതികുമാർ,ബോണക്കാട് ഫോറസ്റ്റ് ഒഫീസർ ജി.വി.ഷിബു,ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സദാനന്ദൻകാണി, സാജു എന്നിവർ പങ്കെടുക്കും.