
വെഞ്ഞാറമൂട്:വെഞ്ഞാറമൂട്ടിൽ 21ന് വൈകിട്ട് നടക്കുന്ന വാമനപുരം നിയോജക മണ്ഡലം നവ കേരള സദസിന്റെ ലോഗോ പ്രകാശിപ്പിച്ചു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ നവകേരള സദസ് വാമനപുരം മണ്ഡലം കൺവീനർ പ്രദീപ് കുമാറിന് നൽകി പ്രകാശനം നിർവഹിച്ചു.തഹസിൽദാർ സജി എസ് കുമാർ , സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ.സലിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എം.റാസി,വൈ.വി.ശോഭകുമാർ,ബി.ഡി.ഒ രാജീവ് കുമാർ,അരുൺ ലാൽ,അശോക് കുമാർ ,ഡോ.ഉണ്ണികൃഷ്ണൻ,യദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.