photo

പാലോട്: ഭിന്നശേഷി കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി പാലോടിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഫിസിയോ തെറാപ്പി സെന്ററിന് തുടക്കമിട്ടു. കൊല്ലായിൽ എസ്.എൻ യു.പി സ്കൂളിൽ അഡ്വ. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ അദ്ധ്യക്ഷത വഹിച്ചു. പാലോട് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എസ്. ബൈജു, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ്, വാർഡ് മെമ്പർമാരായ സിംലാ ദേവി, കലയപുരം അൻസാരി, എ. ഇ. ഒ വി.ഷീജ, ഹെഡ്മിസ്ട്രസ് എം.ആർ.മിനി, പി.ടി.എ പ്രസിഡന്റ് സുനൈസാ അൻസാരി, എസ്.എം.സി ചെയർമാൻ നുജൂം, പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് അംഗം സന്തോഷ് മോഹൻ, ഹസ്സൻ, വിനോദ്, ബി.ആർ.സി ട്രെയിനർ ആർ. ഷിബു, അദ്ധ്യാപകരായ എസ്.വിനോദ്, ഡി.സി.ബൈജു, മുഹമ്മദ് നിസാം, ഐ.ഇ.ഡി.സി ട്രെയിനർ പ്രിയ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.