toddy

തിരുവനന്തപുരം: കള്ള് വ്യവസായ മേഖലയുടെ പുരോഗതിക്കായി കഴിഞ്ഞ ഇടതു സർക്കാർ പ്രഖ്യാപിച്ച ടോഡി ബോർഡ് ഈ മാസം അവസാനം നിലവിൽ വരും. ഇതിനുള്ള നിയമം നേരത്തെ പാസാക്കിയിരുന്നു. നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി തയ്യാറാക്കി നിയമ വകുപ്പിന് സമർപ്പിച്ച ചട്ടങ്ങളിൽ ചില ഭേദഗതി നിർദ്ദേശിച്ച് ഫയൽ എക്സൈസ് വകുപ്പിലേക്ക് അയച്ചിരിക്കുകയാണ്. ഇത് ലഭിച്ചാലുടൻ ബോർഡ് രൂപീകരണം നടക്കും.

സർക്കാർ തീരുമാനിക്കുന്ന വ്യക്തിയാവും ബോർഡ് ചെയർമാൻ. ബോർഡിലേക്കുള്ള തൊഴിലാളി സംഘടനകളുടെയും തൊഴിലുടമകളുടെയും പ്രതിനിധികളുടെ പട്ടിക സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധികളെ നിർദ്ദേശിക്കലാണ് അടുത്ത പടി.

അംഗങ്ങൾ 21

ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാവും ബോർഡിൽ . നികുതി വകുപ്പിലെയും ധനകാര്യ വകുപ്പിലെയും സെക്രട്ടറിയോ പ്രിൻസിപ്പൽ സെക്രട്ടറിയോ അഡീഷണൽ ചീഫ് സെക്രട്ടറിയോ അംഗമായിരിക്കും. അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും,കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ തുടങ്ങിയവരും അംഗങ്ങളാവും.

ലക്ഷ്യങ്ങൾ

#ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പാക്കൽ

#ഷാപ്പുകളുടെ നവീകരണത്തിന് സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കൽ

#കള്ളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കൽ

#അത്യുത്പാദന ശേഷിയുള്ള തെങ്ങുകൾ വ്യാപകമാക്കൽ.

#തൊഴിൽ മേഖലയിലേക്ക് ആൾക്കാരെ കൊണ്ടുവന്ന് പരിശീലനം നൽകൽ

4826

പ്രവർത്തിക്കുന്ന ഷാപ്പുകൾ

18,000

ക്ഷേമനിധി അംഗത്വമുള്ള തൊഴിലാളികൾ

16,000

തൊഴിലിൽ നിന്നു പിരിഞ്ഞവർ