photo

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായി സി.എൻ.രാമൻ ചുമതലയേറ്റു. 1994നു ശേഷം ആദ്യമായാണ് ദേവസ്വം ബോ‌ർഡിനു പുറത്തുനിന്ന് കമ്മിഷണറെ നിയമിക്കുന്നത്. ബോ‌ർഡിനു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ കമ്മിഷണറാക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞ സെപ്‌തംബറിൽ തീരുമാനിച്ചിരുന്നു. നിയമബിരുദമുള്ള യോഗ്യരായ ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അവർക്ക് സ്ഥാനക്കയറ്റം നൽകി നിയമിക്കണമെന്നാണ് നിയമം. യോഗ്യരായ ജീവനക്കാരുടെ അഭാവത്തിലാണ് പുറത്തുനിന്ന് നിയമനം നടന്നത്. സെക്രട്ടേറിയറ്രിലെ ഉദ്യോഗസ്ഥനായ ബി.എസ്.പ്രകാശിന്റെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ച ഒഴിവിലാണ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സി.എൻ.രാമൻ കമ്മിഷണറായി ചുമതലയേറ്രത്. തിരുവിതാംകൂർ എപ്ളോയീസ് കോൺഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റാണ്. ഇടതു സംഘടനാ നേതാവായ സി.എൻ.രാമൻ ജനുവരി 31നു സർവീസിൽ നിന്ന് വിരമിക്കും.