mathayi-kadavil

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനെ - കട്കി സെയ്ന്റ് എഫ്രേം ഭദ്രാസനാധിപനായി ഡോ.മത്തായി കടവിൽ നിയമിതനായി. പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന ചടങ്ങിൽ സഭ സുന്നഹദോസ് സെക്രട്ടറി ആർച്ചുബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത നിയമന പ്രഖ്യാപനം വായിച്ചു. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കുരിശുമാല അണിയിച്ചു. പുനെ - കട്കി ഭദ്രാസനത്തിന്റെ അഡ്മിനിസ്‌ട്രേറ്റർ ഡോ.തോമസ് മാർ അന്തോണിയോസ് ഹാരമണിയിച്ചു. ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, വിൻസെന്റ് മാർ പൗലോസ്, ആന്റണി മാർ സിൽവാനോസ്തു ടങ്ങിയവർ പങ്കെടുത്തു.